You are Here : Home / News Plus

ബ്ലൂവെയില്‍ ഗെയിം അഡ്മിനായ 17കാരി പിടിയില്‍

Text Size  

Story Dated: Thursday, August 31, 2017 10:35 hrs UTC

മരണക്കളിയുടെ കൈകള്‍ അവസാനിക്കുന്നില്ല. 50 ടാസ്‌കുകള്‍ ചെറുപ്പക്കാരുടെ ജീവന് ഭീഷണിയായ ബ്ലൂവെയില്‍ ഗെയിമിന്‍റെ അഡ്മിന്‍ പാനലില്‍ 17 കാരിയും. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുമാണ് കൗമാരക്കാരിയെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് അഡ്മിന്‍ സ്ഥാനത്ത് നിന്നും ഒരു പെണ്‍കുട്ടിയെ പിടികൂടുന്നത്.

കിഴക്കന്‍ റഷ്യയിലുള്ള ഹബാറോസ്‌കി ക്രയ്യില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.