You are Here : Home / News Plus

എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്

Text Size  

Story Dated: Friday, September 01, 2017 09:11 hrs UTC

പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്‌വാദി പാർട്ടി എംപി അസംഖാന്‍റെ കേസിനൊപ്പമാണ് മണിയുടെ കേസ് പരിഗണിക്കുന്നത്. മന്ത്രി എന്നത് ഭരണഘടനാ പദവിയാണെന്നും ആ പദവിയിൽ ഇരുന്നുകൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനത്തിലെത്തിയത്. പൊമ്പിള ഒരുമൈ പ്രവർത്തകർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. കുഞ്ചിത്തണ്ണിയിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു മണി പൊമ്പിള ഒരുമൈയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ പൊമ്പിള ഒരുമൈ പ്രവർത്തകർ സമരം നടത്തിയെങ്കിലും മാപ്പ് പറയാൻ മണി തയാറായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.