You are Here : Home / News Plus

പാചകവാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു

Text Size  

Story Dated: Friday, September 01, 2017 09:13 hrs UTC

രാജ്യത്ത് പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ളതും ഇല്ലാത്തതുമായി സിലിണ്ടറൊന്നിന് 74 രൂപ കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചത്. ഇതനുസരിച്ച് ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറൊന്നിന് 74 രൂപ കൂടി. 586 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന്‍റെ പുതുക്കിയ നിരക്ക്. വര്‍ദ്ധിപ്പിച്ച തുക സബ്സിഡി ഇനത്തില്‍ ഉപഭോക്താവിന് തിരിച്ച് കിട്ടും. ഇതോടെ സബ്സിഡി ഇനത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്ന തുക സിലിണ്ടറൊന്നിന് 96 രൂപയായി ഉയരും. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനും 74 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 586 രൂപ തന്നെയാണ് സബ്സിഡിയില്ലാത്ത 14 കിലോ സിലിണ്ടറിന്‍റെയും പുതുക്കിയ വില. അതേസമയം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 117 രൂപ വര്‍ദ്ധിപ്പിച്ചു. 1,366 രൂപയാണ് 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ നിരക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.