You are Here : Home / News Plus

ജസ്റ്റിസ് പി.ഡി. രാജനെതിരെ സുപ്രീം കോടതി അന്വേഷണം

Text Size  

Story Dated: Saturday, September 02, 2017 09:06 hrs UTC

സിഐയെ ചേംമ്പറില്‍ വിളിച്ചുവരുത്തി ശാസിച്ച ഹൈക്കോടതി ജഡ്ജി പി.ഡി. രാജനെതിരെ സുപ്രീംകോടതി അന്വേഷണം. ചീഫ് ജസ്റ്റിസിന്റെതാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ കമ്മറ്റിയെ നിയോഗിക്കും. മാവേലിക്കര സിഐ ശ്രീകുമാറിനെയാണ് ജഡ്ജി ചേംമ്പറില്‍ വിളിച്ച് ശാസിച്ചത്. മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് അനിയനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ജഡ്ജി സിഐയോട് ആവശ്യപ്പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.