You are Here : Home / News Plus

ഗോരഖ്പുര്‍ ശിശുമരണം; ഡോക്ടര്‍ കഫീല്‍ ഖാന്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, September 02, 2017 09:10 hrs UTC

ഗോരഖ്പുര്‍ ശിശുമരണവുമായി ബന്ധപ്പെട്ട് ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഏഴ്‌പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് അറസ്റ്റ് നടന്നത്. ഓക്‌സിജന്‍ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയില്‍ നിന്ന് പോലും പണംകൊടുത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഫീല്‍ ഖാന്‍ എത്തിച്ചത് കുറച്ചുകുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വന്തം ക്ലീനിക്കിലേക്ക് കഫീല്‍ ഖാന്‍ കടത്തിക്കൊണ്ടുപോയി എന്ന ആരോപണമാണ് അധികൃതര്‍ അദ്ദേഹത്തിന് എതിരെ ഉന്നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.