You are Here : Home / News Plus

ദിലീപിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി

Text Size  

Story Dated: Saturday, September 02, 2017 09:14 hrs UTC

യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്പാകെ ഹാജരാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്. അതേ സമയം ഈ മാസം ആറാം തീയ്യതി ജയിലില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കണം എന്ന അപേക്ഷ ദിലീപ് നല്‍കി. അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ സെപ്തംബര്‍ ആറിന് രാവിലെ 7 മുതല്‍ 11വരെ വീട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാണ് ദിലീപിന്‍റെ അപേക്ഷ. അങ്കമാലി മജിസ്ട്രേറ്റ് കോടതിലാണ് അപേക്ഷ നല്‍കിയത്. ഇത് ഇന്ന് പരീക്ഷിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.