എടപ്പാൾ തിയറ്റർ പീഡനക്കേസില്‍ തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്. തിയേറ്റർ ഉടമയെ സാക്ഷികളിൽ ഒരാളാക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച സംഘത്തിന്റേതാണ് കണ്ടെത്തല്‍. ലോക്കൽ പൊലീസുണ്ടായ വീഴ്ച കോടതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കും. തിയേറ്റർ ഉടമയ്ക്ക് മാനേജർ പറഞ്ഞുള്ള അറിവ് മാത്രമേയുണ്ടായിരുന്നുള്ളു. സ്ഥലത്തില്ലായിരുന്ന തിയേറ്റർ ഉടമ ദൃശ്യങ്ങൾ കണ്ടിരുന്നില്ലെന്നും ഇടക്കാല റിപ്പോർട്ട് ഉണ്ടാകില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Comments