You are Here : Home / News Plus

ബാര്‍ കോഴ ആരോപണത്തില്‍ എല്‍.ഡി.എഫ് നടത്തുന്ന നീക്കം രാഷ്ട്രീയ മുതലെടുപ്പിനെന്ന് മാണി.

Text Size  

Story Dated: Tuesday, November 18, 2014 11:51 hrs UTC

ബാര്‍ കോഴ ആരോപണത്തില്‍ എല്‍.ഡി.എഫ് നടത്തുന്ന നീക്കം രാഷ്ട്രീയ മുതലെടുപ്പിനെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ബാറുടമ ബിജു രമേശിന് പിന്നില്‍ ചില ശക്തികളുണ്ടെന്നും മാണി പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബാര്‍ മുതലാളിമാരും ഇടതുപക്ഷവും കൈകോര്‍ത്തു. എല്‍.ഡി.എഫിന്‍േറത് രാഷ്ട്രീയ സമരമാണ്. ഇത് യു.ഡി.എഫിനെ ലക്ഷ്യമിട്ടാണ്. മുന്നണിയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയുമായി എല്‍.ഡി.എഫിന് മുമ്പില്‍ പോയിട്ടില്ളെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം കെ.എം മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഇ.എഫ്.എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി എം.എല്‍.എമാരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.