You are Here : Home / News Plus

അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, February 28, 2017 08:33 hrs UTC

 അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരപ്പിള്ളി പദ്ധതി 163 മെഗാവാട്ടിന്റെ പദ്ധതിയാണെന്നും പദ്ധതി നടപ്പാക്കുമന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

ചോദ്യോത്തര വേളയില്‍ വൈദ്യുതി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പിണറായി മറുപടിയില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.