You are Here : Home / News Plus

ഭക്ഷ്യ വിഷബാധയേറ്റ് ആറ് വയസുകാരന്‍ മരിച്ചു

Text Size  

Story Dated: Tuesday, February 28, 2017 08:43 hrs UTC

കണ്ണൂര്‍ ഉളിക്കലില്‍  ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റു  ആറ് വയസ്സുകാരന്‍ മരിച്ചു. ഉളിക്കല്‍ നുച്യാട് സ്വദേശി സലീമിന്റെ മകന്‍ മുഹമ്മദ് യാസ് ആണ്  മരിച്ചത്.  ഉളിക്കല്‍ വയത്തൂര്‍  സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

കുട്ടിയുടെ ഉമ്മയടക്കം ഒന്‍പത് പേര്‍ ചികിത്സയിലാണ്.   അയല്‍ വീട്ടില്‍ നിന്നും ഗൃഹപ്രവേശ ചടങ്ങില്‍ ലഭിച്ച ബിരിയാണി  ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം വീണ്ടും ചൂടാക്കി  കഴിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.