You are Here : Home / News Plus

പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു

Text Size  

Story Dated: Wednesday, March 01, 2017 06:15 hrs UTC

രാജ്യത്ത് പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള  എല്‍.പി.ജി സിലിണ്ടറിന് 91 രൂപയാണ് കൂട്ടിയത്. ഇതോടെ 764.50 രൂപയാണ് ഒരു സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറൊന്നിന് 148 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വില 1388 രൂപയായി. ഒരു മാസത്തിനിടയ്‌ക്ക് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. രാജ്യാന്തര വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക വിലവര്‍ധനയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.