You are Here : Home / News Plus

മലബാര്‍ സിമന്റ് അഴിമതി; വി.എം രാധാകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് വിജിലന്‍സ്

Text Size  

Story Dated: Wednesday, March 01, 2017 06:18 hrs UTC

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായി വി.എം രാധാകൃഷ്ണന്‍ ഇന്ന് ഹാജരായാല്‍ അറസ്റ്റ് ചെയ്യുമെന്ന് വിജിലന്‍സ്. രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫ്ലൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എം.ഡി പത്മകുമാര്‍ അടക്കം നാലു പേരാണ് പ്രതികള്‍.

മലബാര്‍ സിമന്റ്സിലെ ഫ്ലൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം പ്രതിയാണ് വ്യവസായിയായ വി.എം രാധാകൃഷ്ണന്‍. അസംസ്കൃത വസ്തു ഇറക്കുമതി ചെയ്യുന്നതിന് വി.എം രാധാകൃഷ്ണന്റെ സ്ഥാപനമായ എ.ആര്‍.കെ വുഡ് ആന്റ് മിനറല്‍സ് എന്ന സ്ഥാപനവുമായി മലബാര്‍ സിമന്റ്സിനു കറാറുണ്ടായിരുന്നു. 2004ല്‍ തുടങ്ങിയ ഈ കരാറില്‍ നിന്നും നാലുവര്‍ഷത്തിനു ശേഷം വി.എം രാധാകൃഷ്ണന്റെ സ്ഥാപനം ഏകപക്ഷീയമായി പിന്മാറി. ഒപ്പം, കമ്പനി ബാങ്കില്‍ നല്‍കിയ സെക്യൂരിറ്റി തുകയും പലിശയും അടക്കം 52.45 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.