You are Here : Home / News Plus

ഇന്ത്യക്കാരന്‍റെ കൊലപാതകത്തെ അപലപിച്ച് ട്രംപ്

Text Size  

Story Dated: Wednesday, March 01, 2017 06:20 hrs UTC

അമേരിക്കയില്‍ കന്‍സാസ് വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കന്‍സാസിലും ജൂതസമൂഹത്തിനെതിരെയും ഉണ്ടായ വര്‍ഗീയ അതിക്രമങ്ങളില്‍ അപലപിക്കുന്നു. വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണമെന്നും ട്രംപ് പറഞ്ഞു. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും നിലിവിലെ വിസ നിയന്ത്രണം തുടരുമെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

നിലവിലെ കുടിയേറ്റനിയമം കാലഹരണപ്പെട്ടതാണ്. പരിശോധന അനുവദിക്കാത്ത സ്ഥലങ്ങളില്‍നിന്നുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല. ഇസ്ലാമിക് ഭീകരതയില്‍നിന്ന് അമേരിക്കയെ രക്ഷിക്കാനാണ് നടപടിയെന്നും ട്രംപ് വിശദീകരിച്ചു. രാജ്യത്തെ  പൗരാവകാശ സംരക്ഷണത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.