You are Here : Home / News Plus

മകളെ ബലാത്സംഗം ചെയ്ത് കൊന്ന യുവാവിനെ പിതാവ് കുത്തിക്കൊന്നു

Text Size  

Story Dated: Wednesday, March 01, 2017 08:47 hrs UTC

മകളെ ബലാത്സംഗം ചെയ്ത് കൊന്ന യുവാവിനെ കുത്തിക്കൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ പിതാവിന്റെ പ്രതികാരം. ഹൈദരാബാദിലെ തൂര്‍ക്കയം സലിലെ മിത്രാ ബാറില്‍ തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ തെലുങ്കാന രാഷ്ട്രസമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. ജി രാജേഷ് എന്നയാളെയാണ് ഇയാള്‍ കൂട്ടാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.

എല്‍ബി നഗറിലെ ഹനുമാന്‍ ക്ഷേത്രം മാനേജ്‌മെന്‍റ് കമ്മറ്റി തലവനാണ് രാജേഷ്. സുന്ദര്‍ റെഡ്ഡിയാകട്ടെ സെയ്ദാബാദ് നിന്നുള്ള നേതാവും. രാജേഷിനെ മറ്റു നാല് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് സുന്ദര്‍ റെഡ്ഡി കുത്തിയത്. സുന്ദര്‍ റെഡ്ഡിയുടെ 23 കാരിയായ മകള്‍ അനുഷാ റെഡ്ഡിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രാജേഷിനെ 2015 ല്‍ ചൈതന്യപുരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.