You are Here : Home / News Plus

കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍

Text Size  

Story Dated: Wednesday, March 01, 2017 08:53 hrs UTC

ശിവരാത്രി ഉത്സവം കാണാന്‍ വീട്ടില്‍ നിന്നുപോയ ശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍. മലപ്പുറം ആലങ്കോട് പന്താവൂര്‍ സ്വദേശി ജാനകി (75)യുടെ മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് നായ്ക്കള്‍ കടിച്ചു കീറി വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് ശിവരാത്രി ഉത്സവം കാണാന്‍ വീട്ടില്‍ നിന്നു പോയ ജാനകിയെ കാണാനില്ലെന്ന്് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇന്ന് ഇവരുടെ മൃതദേഹം സമീപത്തെ പാടത്ത് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.