You are Here : Home / News Plus

ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം

Text Size  

Story Dated: Thursday, March 02, 2017 09:23 hrs UTC

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ തൊഴുത്തില്‍ കെട്ടുന്ന പശുവാണ് ജേക്കബ് വിജിലന്‍സെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. 

ഉദ്ദ്യോഗസ്ഥരുടെ ചേരിപ്പോര് സംബന്ധിച്ച് ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും ശക്തമായ വിമര്‍ശനം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയാണ് ഉന്നയിക്കപ്പെട്ടത്. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ല. പകരം മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്ന് അടിയനത്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി സതീശന്‍ ആരോപിച്ചു. ഭസ്മാസുരന് വരം കൊടുത്ത പോലെയാണ് ഇപ്പോള്‍ ജേക്കബ് തോമസിന്റെ സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടതി ഉത്തരവിനെതിരെ ഒരു ഉദ്ദ്യോഗസ്ഥന്‍ എങ്ങനെയാണ് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിക്കുന്നത്. ഇങ്ങനെ പോയാല്‍ എങ്ങനെ ഒരു ജനാധിപത്യ സംവിധാനം നിലനില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.