You are Here : Home / News Plus

പാള്‍മൈറ ഐഎസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു

Text Size  

Story Dated: Friday, March 03, 2017 07:48 hrs UTC

സിറിയന്‍ നഗരമായ പാള്‍മൈറ ഐഎസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സൈന്യം നഗരം തിരിച്ചു പിടിയ്ക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് പാള്‍മൈറ ഐഎസിന്റെ നിയന്ത്രണത്തിലാവുന്നത്. 

ഇറാഖില്‍ സൈന്യം ശക്തമായ തിരിച്ചടിച്ച സ്ഥലങ്ങളിലും ഐഎസ് പിന്‍വാങ്ങിയിരുന്നു. ഐഎസിന്റെ അവശേഷിച്ച ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ആക്രമണം ശക്തമാക്കിയതോടെയാണ് പിന്‍വാങ്ങാനുള്ള നീക്കം അവര്‍ സജീവമാക്കിയിരിക്കുന്നത്. 

പ്രദേശത്തെ ഭീകരരോടു ചാവേറാക്രമണത്തിന് മുതിരാനോ പലായനം ചെയ്യാനോ  ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി. ഇറാഖിലേക്കോ  സിറിയയിലേക്കോ പിന്‍വാങ്ങി ഒളിത്താവളങ്ങളിലേക്ക് നീങ്ങാനാണ്  ബാഗ്ദാദിയുടെ ആഹ്വാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.