You are Here : Home / News Plus

പ്രൈവറ്റ് സെക്രട്ടറിയെ ധനമന്ത്രി തോമസ് ഐസക് നീക്കി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, March 03, 2017 05:53 hrs UTC

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ധനമന്ത്രി തോമസ് ഐസക് നീക്കി. മന്ത്രി തോമസ് ഐസകിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമായ മനോജ് കെ പുതിയവിളയെ ആണ് മാറ്റത്. പ്രാഥമിക അന്വേഷണത്തില്‍ മനോജിന്റെ ഭാഗത്ത് തെറ്റുണ്ടായി .ബജറ്റ് ചോര്‍ന്ന സംഭവത്തെ സര്‍ക്കാരും സിപിഐഎമ്മും ഗൗരവത്തോടെയാണ് കാണുന്നത്. പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ബജറ്റ് ചോര്‍ന്നതിനാല്‍ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പുതിയ മന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തെ സര്‍ക്കാര്‍ നിസ്സാരവത്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.