You are Here : Home / News Plus

ദളിത്​ എഴുത്തുകാരൻ കൃഷ്​ണ കിർവാലെ കുത്തേറ്റു മരിച്ച നിലയിൽ

Text Size  

Story Dated: Saturday, March 04, 2017 06:12 hrs UTC

ദളിത്​ എഴുത്തുകാരനും ചിന്തകനുമായ കൃഷ്​ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്​ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ്​ അദ്ദേഹത്തെ കുത്തിക്കൊന്ന നിലയിൽ  കണ്ടെത്തിയത്​. കിർവാലയുടെ ശരീരത്തിൽ പലയിടത്തായി ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു.

കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്‍റെ മുൻ തലവനായിരുന്നു ഡോ. കിർവാലെ. അംബേദ്​കറിന്‍റെ ചിന്തകളായിരുന്നു കിർവാ​ലയെ ഏറ്റവുമധികം സ്വാധീനിച്ചത്​. ഡോ. ബാബാസാഹേബ്​ അംബേദ്​കർ റിസർച്ച്​ സെൻററിന്‍റെ തലവനായും സേവനം അനുഷ്​ഠിച്ചിരുന്നു.

ദ​ളി​ത് നി​ഘ​ണ്ടു ഉ​ൾ​പ്പെ​ടെ ദ​ളി​ത് സാ​ഹി​ത്യ​ത്തി​ൽ വി​ല​പ്പെ​ട്ട സം​ഭാ​വ​ന ന​ൽ​കി​യ ആളുകൂടിയാണ് അ‌ദ്ദേഹം. കൊലപാതകത്തിന്‍റെ കാരണത്തെകുറിച്ച്​ കൃതമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്ന്​ കൊണ്ടിരിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും സൂചനകളുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.