You are Here : Home / News Plus

നാസിക്കിൽ മരിച്ച സൈനികൻ റോയിമാത്യുവിന്റെ മൃതദേഹത്തോട് അനാദരവ്

Text Size  

Story Dated: Saturday, March 04, 2017 09:18 hrs UTC

മഹാരാഷ്ട്രയിലെ നാസിക്കിൽ ദുരൂഹ സാഹചര്യത്തിൽ  മരിച്ച സൈനികൻ റോയിമാത്യുവിന്റെ  മൃതദേഹത്തോട് അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അധികൃതർ തിരിഞ്ഞുനോക്കാതെ ഒരു മണിക്കൂറോളം ട്രോളിയിൽ അനാഥമായി കിടത്തി. റോയിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോ‍ർട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യം സൈനികർ നിഷേധിച്ചത്  പ്രതിഷേധത്തിനിടയാക്കി. തർക്കങ്ങള്‍ക്കൊടുവിൽ  മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിനായി സൈന്യം വിട്ടുനൽകി.

നാസിക്കിലെ റോക്കറ്റ് റെജിമെന്രിലെ സൈനികനായിരുന്ന റോയ് മാത്യുവിന്രെ മരണത്തിൽ തുടക്കം മുതൽ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ തുറന്നുപറഞ്ഞതിനെ പിന്നാലെയാണ് റോയിയുടെ കാണാതാകുന്നത്. പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി് സൈനിക വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ റോയിയുടെ മൃതദേഹം ജെറ്റ് എയർവേ്സിന്രെ  വിമാനത്തിത്തൽ തിരുവനന്തപുരത്ത് എത്തിച്ചു. പാങ്ങോട് നിന്നുള്ള സൈനിക ക്യാമ്പിലെ  ഉദ്യോഗസ്ഥരുംസ്ഥലത്തുണ്ടാിരുന്നു. ഒൻപത് മണിയോടെ പുറത്തെത്തിച്ച മൃതദേഹം ഒരു മണിക്കൂർ ട്രോളിയിൽ കിടന്നു. മൃതദേഹം ഏറ്റുവാങ്ങാനോ ആംബുലൻസിൽ കയറ്റാനോ സൈന്യം തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.