You are Here : Home / News Plus

ബജറ്റ് ചോര്‍ച്ച: നിയമസഭയില്‍ വിശദീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക്

Text Size  

Story Dated: Saturday, March 04, 2017 09:23 hrs UTC

സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സ്‌പീക്കര്‍ക്കും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. ബജറ്റിന്റെ ഹൈലൈറ്റ്‌സ് ചോര്‍ന്നത് മനപൂര്‍വമല്ല. അബദ്ധം പറ്റിയതാണ്. പക്ഷേ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മന്ത്രി ഐസക് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കാനായി വച്ചിരുന്നതാണ് നേരത്തെ പുറത്തുവന്നത്. ബജറ്റ് ചോര്‍ന്നെന്ന് പറയുന്നത് രാഷ്ട്രീയമാണെന്നും ഐസക് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.