You are Here : Home / News Plus

വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ്

Text Size  

Story Dated: Saturday, March 04, 2017 09:24 hrs UTC

കൊട്ടിയൂരില്‍ വൈദികന്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗൂഡലോചനയും വിവരം മറച്ചു വെച്ചതും അടക്കം കുറ്റങ്ങള്‍ ചുമത്തി 8 പേരെ പോലീസ് പ്രതി ചേര്‍ത്തു. വൈദികന് പുറമെ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ് ആശുപത്രി, വൈത്തിരിയിലെ അനാഥാലയം, ഇരിട്ടിയിലെയും മനന്തവാദിയിലെയും കോണ്‍വെന്റി എന്നിവരക്കെതിരെയാണ് പോക്‌സോ പ്രകാരമുള്ള കേസ്.  കേസില്‍ വീഴ്ച വരുത്തിയ വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാദര്‍ തോമസ് തേരകം, സി.ഡബ്‌ള്യു.സി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതി ചേര്‍ക്കാന്‍ പോലീസ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.  

വൈദികന്‍ റോബിന്‍ വടക്കുംചേരി ഒന്നാം പ്രതി ആയ കേസില്‍, കുഞ്ഞിനെ കടത്താന്‍ സഹായിച്ച് തങ്കമ്മ നെല്ലിയാനി, കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലെ ഡോക്ടര്‍ ടെസ്സി ജോസ്, ശിശുരോഗ വിദഗ്ദന്‍ ഡോക്ടര്‍ ഹൈദരാലി, ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍
സിസ്റ്റര്‍ ആന്‍സി മാത്യു, മാനന്തവാടി ക്രിസ്തുരാജ കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മറിയ, ഇരിട്ടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, കുഞ്ഞിനെ ഒളിപ്പിച്ച വൈത്തിരി ഓര്‍ഫനേജ് സുപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് പ്രതികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.