You are Here : Home / News Plus

അമേരിക്കയില്‍ ഇന്ത്യന്‍ വ്യവസായി കൊല്ലപ്പെട്ട നിലയിൽ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, March 04, 2017 01:28 hrs UTC

ന്യൂയോർക്ക്: ലൻകാസ്റ്ററിൽ വ്യാപാരം നടത്തുന്ന നാൽപ്പത്തിമൂന്നുകാരനായ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ.ഇന്ത്യൻ വംശജനായ ഹർനീഷ് പട്ടേലിനെ സൗത്ത് കരോലിനയിലെ അർധരാത്രിയോടെ വീടിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.വീട്ടിൽനിന്ന് ആറു കിലോമീറ്റർ മാത്രം അകലെയായിരുന്നു ഹർനീഷ് കട നടത്തിയിരുന്നത്. കടയടച്ച് വീട്ടിലേക്കു പോകും വഴി അക്രമികൾ ഹർനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും വെടിയേറ്റിരുന്നു. ആക്രമണം വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നു പോലീസ് പറഞ്ഞു. വെടിശബ്ദവും അലര്‍ച്ചയും കേട്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തി പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റു ചെയ്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.