You are Here : Home / News Plus

കൊട്ടിയൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി എസ്

Text Size  

Story Dated: Sunday, March 05, 2017 01:07 hrs UTC

തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി എസ് അച്യുതാനന്ദന്‍.വൈദികരേയും കന്യാസ്ത്രീകളെയും ഉള്‍പ്പെടെ കുറ്റ കൃത്യം മറച്ചുവെയ്ക്കാനും ക്രിമിനലുകള്‍ക്ക് ഒളിതാമസവും സൗകര്യം ഒരുക്കുകയും ചെയ്യുന്ന എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. സഭ സംഘടിതമായി കുറ്റം മറച്ചു വെയ്ക്കുകയും പ്രതികള്‍ ഒരോരുത്തരായി ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്താല്‍ അത് പൊലീസിന്റെ നിഷ്‌ക്രിയത്വമായി ചിത്രികരിക്കപ്പെടുമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.