You are Here : Home / News Plus

വൈദികന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് എകെ ആന്റണി

Text Size  

Story Dated: Sunday, March 05, 2017 01:08 hrs UTC

വൈദികന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല സംഭവമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തണമെന്നും ആന്റണി പറഞ്ഞു.പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ചെയ്തത് ഹീനമായ കുറ്റമാണ്. വൈദികന്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കൊണ്ട് മാത്രം അവസാനിപ്പിക്കേണ്ടേ കാര്യമല്ലിത്. ഇവര്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണം. ഇത്തരക്കാര്‍ക്ക് മതത്തിന്റെയോ സ്ഥാനത്തിന്റെയോ പരിഗണന നല്‍കരുതെന്നും ആന്റണി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.