You are Here : Home / News Plus

മദ്യം വാങ്ങാന്‍ ക്യൂ വേണ്ട

Text Size  

Story Dated: Sunday, March 05, 2017 01:12 hrs UTC

ആലപ്പുഴ: മദ്യപിക്കുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കണന്ന് മന്ത്രി ജി സുധാകരന്‍.. മദ്യപിക്കാന്‍ ക്യൂ നില്‍ക്കുന്നത് അപരിഷ്‌കൃതമാണെന്നും ജി സുധാകരന്‍ പറഞ്ഞു.പരിഷ്കൃത വിദേശരാജ്യങ്ങളില്‍ ജലപാനം പോലെയാണ് മദ്യപാനം. അവരുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് അവര്‍ മദ്യപിക്കുന്നത്. അവര്‍ പോലും മദ്യപന്മാര അംഗീകരിക്കില്ല. എന്നാല്‍ ഇവിടെ അങ്ങനെയല്ല. ഇവിടെ മദ്യപാനം ശീലമാക്കിയവരാണ്. വഴിനീളെ കുടിച്ചു നടക്കുന്നവരാണ്. നമ്മള്‍ കേരളീയര്‍ എല്ലാ കാര്യങ്ങളിലും സംസ്‌കാര സമ്പന്നരാണെന്നു പറഞ്ഞാലും മദ്യപാനത്തിന്റെ കാര്യം വരുമ്പോള്‍ ആ സംസ്‌കാരമെല്ലാം നഷ്ടപ്പെട്ടു പോകുമെന്നും ജി സുധാകരന്‍ പറഞ്ഞു. ആവശ്യമുള്ളവര്‍ മദ്യശാലകളില്‍ പോയി കുടിച്ചോട്ടെ, മദ്യം വാങ്ങാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നത് ഒരു പരിഷ്‌കൃത രാജ്യത്തും ഇല്ല. കേരളം ഒരു പരിഷ്‌കൃത സംസ്ഥാനമല്ലേയെന്നും അദ്ദേഹം ചോദിച്ചു. മദ്യപിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളില്ല. എന്നാല്‍ അമിത മദ്യപാനം മോശമാണ്. മദ്യപിക്കുന്നവര്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.