You are Here : Home / News Plus

കസാനക്കോട്ടയില്‍ പുലിയിറങ്ങി

Text Size  

Story Dated: Sunday, March 05, 2017 01:16 hrs UTC

കണ്ണൂര്‍: കസാനക്കോട്ടയില്‍ പുലിയിറങ്ങി രണ്ട് പേരെ ആക്രമിച്ചു.തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ മൂന്നു മണിയോടെയാണ് പുലിയെ കണ്ടെത്തിയത്. പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടിയേറ്റവരിൽ ഒരാൾ ബംഗാളി ആണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുലിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടി ബഹളം വച്ചതിനെ തുടര്‍ന്ന് ആനയിടുക്ക് റയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കു മറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.