You are Here : Home / News Plus

ഹരിതകേരളം മിഷന്‍ മികച്ച ഫലങ്ങളാണ് ഉളവാക്കുന്നതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, March 05, 2017 01:41 hrs UTC

കൊച്ചി:പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി ഇതിലൂടെ ജനങ്ങള്‍ക്ക് മാതൃകയാകാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയുമെന്നും ഈ ദിശയില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് അത് കരുത്ത് പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ആദ്യ ഹരിത പൊലീസ് സ്റ്റേഷനായ എറണാകുളത്തെ മുളവുകാട് സ്റ്റേഷന്‍ വളപ്പില്‍ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.