You are Here : Home / News Plus

രാമേശ്വരത്ത് മത്സ്യബന്ധന തൊഴിലാളിയെ ശ്രീലങ്കന്‍ സേന വെടിവെച്ചുകൊന്നു

Text Size  

Story Dated: Tuesday, March 07, 2017 06:47 hrs UTC

രാമേശ്വരത്തിനടുത്ത് കടലില്‍ മീന്‍ പിടിയ്‌ക്കാന്‍ പോയ മത്സ്യബന്ധനത്തൊഴിലാളി ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശി ബ്രിസ്റ്റോ (21) ആണ് മരിച്ചത്. ബ്രിസ്റ്റോയുടെ കഴുത്തിനാണ് വെടിയേറ്റത്. വെടിവെപ്പിനിടെ ബോട്ടില്‍ വീണ് പരിക്കേറ്റ മറ്റൊരാളെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാമേശ്വരം സ്വദേശി സരണ്‍ (37)എന്നയാള്‍ക്കാണ് പരിക്കേറ്റത്. 

ആറ് പേരടങ്ങിയ ബോട്ടിന് നേരെ ഇന്നലെ രാത്രിയാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളഅ‍ ശ്രീലങ്കന്‍ സൈന്യം നിഷേധിച്ചു. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേരെ വെടിവെച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ശ്രീലങ്കന്‍ സേന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. മത്സ്യത്തൊളിലാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ രാമേശ്വരത്ത് ഇപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. തുറമുഖത്ത്  മത്സ്യത്തൊഴിലാളികളുടെ  പ്രതിഷേധത്തിനിടെ പരിസരിത്തുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി രണ്ട് പേര്‍ ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.