You are Here : Home / News Plus

സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, March 07, 2017 06:49 hrs UTC

സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ക്ലൗഡ് സീഡിങ് വഴിയാണ് കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. വരള്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ കുറിച്ചും അത് നേരിടുന്നതിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയെ കുറിച്ചും വിമര്‍ശനമുന്നയിച്ചുകൊണ്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് മറുപടി പറയവെ, നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളം നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇത് നേരിടാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യും. ഇതിന് പുറമേ മഴമേഖങ്ങളെ റഡാര്‍ ഉപയോഗിച്ച് കണ്ടെത്തി കൃത്രിമമായ മഴ പെയ്യിക്കാനുള്ള സാധ്യത തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം സാധ്യമാണെങ്കില്‍ നടപ്പാക്കുന്നതിനുള്ള എല്ലാ പിന്തുണയും പ്രതിപക്ഷവും വാഗ്ദാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.