You are Here : Home / News Plus

വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

Text Size  

Story Dated: Wednesday, March 08, 2017 09:26 hrs UTC

വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. വിജിലന്‍സിന് പ്രത്യേക അധികാരങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കള്ളപ്പരാതികള്‍ വിജിലന്‍സിന് തിരിച്ചറിയാന്‍ കഴിയണമെന്നും കോടതി ചൂണ്ടിക്കാട്ടി.

വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസിലാണ് വിജിലന്‍സിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. വിജിലന്‍സ് കേരള പോലീസിന്റെ ഭാഗം മാത്രമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സിന് പ്രത്യേക അധികാരങ്ങളില്ല. കളളപ്പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന്  കഴിയണം.
ഇല്ലെങ്കില്‍ വിജിലന്‍സ് സംവിധാനം എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. കേസിലെ പരാതിക്കാരന്‍ പായിച്ചറ നവാസിന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്നും കോടതി ആരാഞ്ഞു. 40 പരാതികള്‍ ഇയാള്‍ നല്‍കിയതായാണ് സൂചന. ഇതിന് പിന്‍ബലമായി നല്‍കിയിരിക്കുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.