You are Here : Home / News Plus

സഹോദരിമാരുടെ മരണം; വാളയാര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Text Size  

Story Dated: Thursday, March 09, 2017 06:07 hrs UTC

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐക്കെതിരെ നടപടി. വാളയാര്‍ എസ്‌ഐ പിസി ചാക്കോയെയാണ് സസ്‌പെന്‍ഡ് ചെയ്ത്. അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി എം.ആര്‍. അജിത് കുമാര്‍ നടപടിയെടുത്തത്. എസ്‌ഐയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചില്ല. പോസ്‌കോ നിയമപ്രകാരം കേസെടുത്തില്ല. ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.