You are Here : Home / News Plus

ശിവസേനയെ പ്രതിപക്ഷം വാടകയ്ക്കെടുത്തെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, March 09, 2017 09:39 hrs UTC

 മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതിലെ പോലീസ് വീഴ്ചയെ ചൂണ്ടിക്കാട്ടി ഭരണ പക്ഷത്തിനെതിരെ രംഗത്ത് വന്ന പ്രതിപക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവസേനക്കാര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമസഭയെ പ്രക്ഷുബ്ധമാക്കി. 

മറൈൻ ഡ്രൈവിലുണ്ടായത് നാടകമാണെന്നു പറഞ്ഞ മുഖ്യമന്ത്രി അതിനു പിന്നിൽ പ്രതിപക്ഷമാണെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലേക്കു പ്രസാദമൂട്ടിനു കൊണ്ടുവന്ന 15000 ലീറ്റർ ജലം പോലീസ് നോക്കിനിൽക്കെ ഗുണ്ടകൾ മറിച്ചുകളഞഅഞെന്നും പോലീസ് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തുമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തോടാണ് മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.