You are Here : Home / News Plus

'വാടക' പരാമര്‍ശത്തില്‍ നിയമസഭയില്‍ ഇന്നും ബഹളം

Text Size  

Story Dated: Friday, March 10, 2017 05:38 hrs UTC

മറൈന്‍ ഡ്രൈവില്‍ ശിവസേനാ പ്രവര്‍ത്തകര്‍ നടത്തിയ സദാചാരം ഗുണ്ടായിസം സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചു. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തണാണെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് ചോദ്യോത്തര വേള തടസ്സപ്പെടുത്തി പ്രതിപക്ഷം ബഹളം വെച്ചത്. ഇക്കാര്യം ആവശ്യപ്പെടുന്ന പ്ലാക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്ന് സഭയിലെത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ച് ഇന്നലെ തന്നെ റൂളിങ് നല്‍കിയിട്ടുണ്ടെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഈ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് തീരുമാനം അറിയാക്കാമെന്നുമായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം പിന്നെയും ബഹളം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഉടന്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടുവെന്നും അതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.