You are Here : Home / News Plus

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, March 11, 2017 08:58 hrs UTC

ഛത്തീസ്ഗഢില്‍ മാവോയിസിറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ഭേജ മേഖലയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട ജവാന്‍മാരുടെ 10 തോക്കുകളും വയര്‍ലെസ് സെറ്റുകളും മാവോയിസ്റ്റുകള്‍ കവര്‍ന്നതായും വിവരമുണ്ട്. സിആര്‍പിഎഫ് 219-ാം ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.

പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സിആര്‍പിഎഫഅ സംഘത്തിനു നേരേ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച സുഖ്മ ജില്ലയില്‍ മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടിരുന്നു. പോലീസിന് വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് മാവോയിസ്റ്റുകളാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.