You are Here : Home / News Plus

മണിപ്പൂരില്‍ ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് 90 വോട്ടുകള്‍ മാത്രം

Text Size  

Story Dated: Saturday, March 11, 2017 09:03 hrs UTC

മണിപ്പൂരിലെ സ്ത്രീവിരുദ്ധ സൈനിക നിയമത്തിനെതിരെ വര്‍ഷങ്ങളോളം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് 91 വോട്ട്. നിരാഹാര സമരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോം നോട്ടയ്ക്കും പിന്നിലായാണ് ഫിനിഷ് ചെയ്തത്. 143 വോട്ടുകള്‍ നോട്ട നേടി.

മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരെ തൗബല്‍ മണ്ഡലത്തിലാണ് ഇറോം ജനവിധി തേടിയത്. സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാലും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പരാജയം പ്രവചിച്ചപ്പോള്‍ ഇറോ ശര്‍മിള പ്രതികരിച്ചത്.

നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ പാര്‍ട്ടികള്‍ പണവുമായി സമീപിച്ചിരുന്നുവെന്ന് ഇറോം ആരോപിച്ചിരുന്നു. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ശര്‍മിളയുടെ തീരുമാനത്തോട് മണിപ്പൂര്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതികരിച്ചതാണെന്ന വിലയിരുത്തലുകളും ഉണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.