You are Here : Home / News Plus

പ്രീത് ബരാരെയെ ട്രമ്പ് പുറത്താക്കി

Text Size  

Story Dated: Saturday, March 11, 2017 08:30 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ വാള്‍സ്ട്രീറ്റ് ഉള്‍പ്പെടുന്ന ദക്ഷിണ ന്യൂയോര്‍ക്കിലെ പ്രമുഖ യു.എസ് അറ്റോര്‍ണി പ്രീത് ബരാര തന്നെ ട്രമ്പ് പുറത്താക്കിയതായി ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച ട്രമ്പ് ഭരണകൂടം രാജി ആവശ്യപ്പെട്ടെങ്കിലും പ്രീത് വഴങ്ങിയില്ല.തുടര്‍ന്നാണ്‌ പുറത്താക്കല്‍ നടപടി. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയെ അറസ്റ്റുചെയ്ത അമേരിക്കല്‍ നടപടിയില്‍ പ്രീത് ബരാര ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ബരാരയെപ്പോലെ വാള്‍സ്ട്രീറ്റില്‍ അഴിമതിക്കും കൃത്രിമങ്ങള്‍ക്കുമെതിരെ ട്രംപും ശക്തമായി അന്ന് വിമര്‍ശനമുയര്‍ത്തിയിരുന്നു, 1968-ല്‍ പഞ്ചാബിലെ ഫിറോസ്​പുരിലാണ് ബരാര ജനച്ചത്.2008-ല്‍ അമേരിക്കയെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന് കാരണക്കാരായ സ്ഥാപനങ്ങള്‍ക്കെതിരെ പ്രതികരിച്ച ആളാണ് ബരാര. ജെ.പി. മോര്‍ഗന്‍ ചേസ്, സിറ്റി ബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ക്കെതിരെ ബരാര നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന്, കോടിക്കണക്കിന് രൂപ സര്‍ക്കാരിലേക്കടച്ചാണ് അവര്‍ കേസ് അവസാനിപ്പിച്ചത്. ഓഹരിവിപണിയില്‍ കൃത്രിമം നടത്തിയ നൂറിലേറെ വാള്‍സ്ട്രീറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ബരാര നടപടിയെടുത്തു. അഴിമതിക്കേസില്‍ മുന്‍ അസംബ്ലി സ്​പീക്കറായായിരുന്ന ഷെല്‍ഡണ്‍ സില്‍വറടക്കം നിരവധി രാഷ്ട്രീയക്കാരെയും ബരാര വെറുതെവിട്ടില്ല.പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു ബരാരയെ അറ്റോര്‍ണിയായി നിയമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.