You are Here : Home / News Plus

മുഖ്യമന്ത്രിക്ക് പോലീസിനുമേലുള്ള നിയന്ത്രണം നഷ്ടമായെന്നു ചെന്നിത്തല

Text Size  

Story Dated: Sunday, March 12, 2017 12:59 hrs UTC

വാളയാര്‍: മുഖ്യമന്ത്രിക്ക് പോലീസിനുമേലുള്ള നിയന്ത്രണം നഷ്ടമായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്ന് അദ്ദേഹം പറഞ്ഞു . കൊച്ചി മറൈന്‍ ഡ്രൈവില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തല്ലിയോടിച്ചവര്‍ക്ക് പിന്നില്‍ ആരാണ് എന്ന് പകല്‍ പോലെ വ്യക്തമാണെന്നും പൊലീസും ശിവസേനയും ഒരുമിച്ചു നടത്തിയ ഓപ്പറേഷന്‍ ആണ് കൊച്ചിയില്‍ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു . കുട്ടികള്‍ ഒരുമിച്ച് ഇരിക്കുന്നത് മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയതിന് ശേഷം അവരെ തല്ലിയോടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.