You are Here : Home / News Plus

ജിഷാ വധകേസില്‍ രഹസ്യവിചാരണ

Text Size  

Story Dated: Monday, March 13, 2017 10:47 hrs UTC

കൊച്ചി:പെരുമ്പാവൂര്‍ ജിഷാ വധകേസില്‍ രഹസ്യവിചാരണ നടത്താന്‍ കോടതി.ഇന്ന് കേസ് വിചാരണക്കെടുത്തപ്പോള്‍ രഹസ്യ വിചാരണയല്ലേ ഉചിതമെന്ന് കോടതി ചോദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പ്രോസിക്യൂഷന്‍ നിലപാട് അനുകൂലമായിരുന്നു. എന്നാല്‍ പ്രതിഭാഗം എതിര്‍ത്തു.തുടര്‍ന്ന് ഇരയുടേയും സാക്ഷികളുടേയും സ്വകാര്യത സംരക്ഷിക്കുന്നതിനായി രഹസ്യവിചാരണ നടത്താന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കേസില്‍ 195 സാക്ഷികളാണുള്ളത്. ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെയാണ് ഇന്നു വിസ്തരിക്കുന്നത്. രണ്ടാം സാക്ഷിയായ ജിഷയുടെ അമ്മ രാജേശ്വരിയെ നാളെ വിസ്തരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.