You are Here : Home / News Plus

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍

Text Size  

Story Dated: Monday, March 13, 2017 10:51 hrs UTC

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.എംജിപിയുടെ സുദിന്‍ ദവാലിക്കറിനാണ് ഉപമുഖ്യമന്ത്രിപദം വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.. നിലവില്‍ ഉപമുഖ്യമന്ത്രിയായ ഫ്രാന്‍സിസ് ഡിസൂസയെ രാജ്യസഭാംഗമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇത് സംബന്ധിച്ച് തീരുമാനമായതായാണ് വിവരം. . എംജിപിയില്‍ നിന്നുള്ള മറ്റ് രണ്ട് എംഎല്‍എമാര്‍ക്ക് കൂടി മന്ത്രി സ്ഥാനം നല്‍കിയേക്കും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയെ കൂടാതെ ബിജെപിയെ പിന്തുണയ്ക്കുന്ന ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യ്ക്കും മന്ത്രി സ്ഥാനം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ബിജെപിയില്‍ നിന്നും അഞ്ച് എംഎല്‍എമാരും മന്ത്രിസഭയില്‍ ഉണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.