You are Here : Home / News Plus

അധികാരത്തിലെത്താനുള്ള ബിജെപിയുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി

Text Size  

Story Dated: Monday, March 13, 2017 10:56 hrs UTC

ജനവിധി എതിരായിട്ടും ഗോവയില്‍ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലെത്താനുള്ള ബിജെപിയുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിടി ബല്‍റാം എംഎല്‍എ. ബിജെപിയുടെ മുഖ്യമന്ത്രിയെ പോലും ജനം തോല്‍പ്പിച്ചിട്ടും കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയും കോടികള്‍ കള്ളപ്പണമൊഴുക്കിയും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ബല്‍റാം കുറ്റപ്പെടുത്തി. ഇത്തവണ നിയമസഭയിലെ രണ്ടാം സ്ഥാനക്കാരാണ് ബിജെപി. എന്നാല്‍ ഒന്നാം സ്ഥാനക്കാരായ കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി ചെറുകക്ഷികളുടെ സഹായത്തോടെ ബിജെപി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തി. മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.