You are Here : Home / News Plus

സംവിധായകൻ ദീപൻ (47) അന്തരിച്ചു

Text Size  

Story Dated: Monday, March 13, 2017 11:01 hrs UTC

കൊച്ചി ∙ പ്രശസ്ത സംവിധായകൻ ദീപൻ (47) അന്തരിച്ചു.ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾസംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്തു നടക്കും. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. ഭാര്യ ദീപ. മക്കൾ: മാധവൻ, മഹാദേവൻ. സുരേഷ് ഗോപി, അനൂപ് മേനോൻ, കൽപന തുടങ്ങിയവർ അഭിനയിച്ച ഡോൾഫിൻ ബാറാണ് പുറത്തിറങ്ങിയ അവസാന ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.