You are Here : Home / News Plus

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, March 14, 2017 12:20 hrs UTC

ദില്ലി: ദില്ലിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈ ആവശ്യം ചൂണ്ടിക്കാട്ടി കെജ്രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം രഹസ്യ ബാലറ്റ് ഉപയോഗിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. യുപിയില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് എന്നായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ ആരോപണം.റീപോളിംഗ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ വിവാദമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യവുമായി ദില്ലി മുഖ്യമന്ത്രി കൂടിയായ കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.