You are Here : Home / News Plus

കുണ്ടറ ആത്മഹത്യ : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Text Size  

Story Dated: Wednesday, March 15, 2017 01:05 hrs UTC

കൊല്ലം: പത്തുവയസുകാരി കുണ്ടറയില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ഡിഎംഒയും ശിശുക്ഷേമ സമിതിയും റിപ്പോര്‍ട്ട്‌ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. മൂന്നാഴ്‌ചക്കകം റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ പൊലീസിനോട്‌ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. പൊലീസ്‌ വീഴ്‌ച ഐജി അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചെന്നാരോപിച്ച്‌ കുണ്ടറ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തി. പത്തു വയസ്സുള്ളകുട്ടിയെ ആത്മഹത്യ ചെയ്‌തതായി കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്‌ ഗുരുതര വീഴ്‌ച പറ്റിയെന്നാരോപണം. സംഭവം നടന്ന്‌ രണ്ട്‌ മാസമായിട്ടും പൊലീസ്‌ നടപടിയെടുത്തില്ല. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ രക്ഷിതാക്കള്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന്‌ കുട്ടി ഇരയായിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തിയിട്ടും പൊലീസ്‌ അന്വഷണം നടത്തിയില്ല. കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്നും പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി പതിനഞ്ചിനാണ്‌ കുട്ടിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. കേസില്‍ അന്വേഷണം നടക്കുകയാണെന്നും അനാവശ്യ തിരക്ക്‌ വേണ്ടെന്നുമാണ്‌ പൊലീസ്‌ നല്‍കുന്ന വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.