You are Here : Home / News Plus

ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്നു കേജ്‌രിവാൾ

Text Size  

Story Dated: Wednesday, March 15, 2017 01:12 hrs UTC

ന്യൂഡൽഹി :വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടാനാകുമെന്ന് സുപ്രീം കോടതി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പഞ്ചാബിലെ ശ്രീഗോവിന്ദപുരിൽ ഞങ്ങൾക്ക് ഒരു വോട്ടാണ് കിട്ടിയത്. പക്ഷേ, അവിടങ്ങളിലെ അഞ്ച് വളന്റിയർമാർ എഎപിക്കു തന്നെയാണു വോട്ട് ചെയ്തതെന്ന് ഉറപ്പിച്ചു പറയുന്നു. സമാന സാഹചര്യമാണു സംസ്ഥാനത്തുടനീളം. വോട്ടുകളൊക്കെ എങ്ങോട്ടാണു പോയത്. ഇതിലെന്തോ ഗുരുതരമായ പ്രശ്നമുണ്ട്. ഏപ്രിൽ 22നു നടക്കുന്ന ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്ത്. ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്കു ലഭിക്കേണ്ടിയിരുന്ന 20–25% വോട്ടുകളും അകാലിദൾ – ബിജെപി സഖ്യത്തിനു പോയെന്നാണ് കേജ്‌രിവാളിന്റെ ആരോപണം. തന്റെ പാർട്ടി വളന്റിയർമാരുടെ എണ്ണത്തേക്കാൾ കുറവു വോട്ട് പാർട്ടി സ്ഥാനാർഥി നേടിയ മേഖലകളുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. പഞ്ചാബിൽ ആംആദ്മി പാർട്ടിക്കു വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചത്. എക്സിറ്റ് പോളുകളെല്ലാം തൂക്കുമന്ത്രിസഭയാണു പ്രവചിച്ചത്. പക്ഷേ, 117ൽ 77 സീറ്റും കോൺഗ്രസ് കൊണ്ടുപോയി. എന്താണു സംഭവിച്ചതെന്ന് അറിയില്ല. ഫലത്തിൽ കൃത്രിമം കാണിക്കാൻ സാധ്യമാണെന്നതിനാൽ ചില വിദേശ രാജ്യങ്ങൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ സുതാര്യമായ തിരഞ്ഞെടുപ്പു നടക്കണമെങ്കിൽ വോട്ടിങ് യന്ത്രങ്ങൾ നിരോധിക്കണമെന്നും കേജ്‍രിവാൾ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.