You are Here : Home / News Plus

ജേക്കബ് തോമസിനെ മാറ്റില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി

Text Size  

Story Dated: Thursday, March 16, 2017 05:04 hrs UTC

 ജേക്കബ് തോമസിനെ മാറ്റില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാർത്തകളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എം. വിൻസന്‍റ് എംഎൽഎ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. 

ജേക്കബ് തോമസിനെ മാറ്റുന്ന എന്ന കാര്യത്തിനോട് ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്, തെറ്റായ നടപടിയുണ്ടായാൽ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്ത ആളാണദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.