You are Here : Home / News Plus

മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Text Size  

Story Dated: Thursday, March 16, 2017 05:07 hrs UTC

ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. നേരത്തെ മിഷേല്‍ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ ദൃശ്യങ്ങള്‍. ഞായറാഴ്ച രാത്രി 7.30 ഒടെ മിഷേലിനോട് രൂപസാമ്യമുള്ള പെണ്‍കുട്ടി ഗോശ്രീപാലത്തിലേക്ക് നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഗോ ശ്രീ പാലത്തിന് അടുത്തുള്ള ഫ്ലാറ്റില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ബുധമനാഴ്ച രാത്രി പോലീസിന് കിട്ടിയത്.

നേരത്തെ പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് ബൈക്കിലെത്തിയ രണ്ടു പേരെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ലോക്കല്‍ പൊലീസ് ആദ്യം മൊഴിയെടുത്ത ശേഷം വിട്ടയച്ച തലശ്ശേരി സ്വദേശിയായ യുവാവിനെയും വീണ്ടും ചോദ്യം ചെയ്യും.ഇതിനിടെ പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടു മുന്പുള്ള മിഷേലിന്‍റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.