You are Here : Home / News Plus

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

Text Size  

Story Dated: Thursday, March 16, 2017 09:31 hrs UTC

 പോത്തന്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ ചന്ദ്രബാബുവിനെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തെ തുടര്‍ന്ന് മാനസ്വാസ്ഥ്യം ഉണ്ടായ കുട്ടി സ്‌കൂള്‍ അധികൃതരോടാണ് ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനിനിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കുന്നത്. അന്വേഷണം ആരംഭിച്ചപ്പോള്‍ ഒഴിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയതായി പോത്തന്‍കോട് സി ഐ പറഞ്ഞു. കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.