You are Here : Home / News Plus

നിലമ്പൂർ ചലച്ചിത്രളേയിൽ കമൽ പങ്കെടുക്കരുതെന്നു ജില്ലാ കളക്ടറുടെ നോട്ടീസ്

Text Size  

Story Dated: Thursday, March 16, 2017 09:34 hrs UTC

നിലമ്പൂരിൽ കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഐ​എ​ഫ്എ​ഫ്കെ​യു​ടെ പ്രാ​ദേ​ശി​ക ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ലിനു വിലക്ക്. കമലിനോടു മേളയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടർ നോട്ടീസ് നൽകി.  മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗ് നൽകിയ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പരാതി പരിഗണിച്ചാണ് കളക്ടർ നോട്ടീസ് നൽകിയത്.  നാളെ വൈകിട്ടു തുടങ്ങുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് കമലിനെയാണ്. തുടർന്ന് ഉദ്ഘാടന ചിത്രമായി "മാൻഹോൾ' പ്രദർശിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞിരുന്നു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.