You are Here : Home / News Plus

മുഖ്യമന്ത്രിയുടെ പിന്തുണ ആശ്വാസമായെന്ന്‌ ജേക്കബ്‌ തോമസ്‌

Text Size  

Story Dated: Friday, March 17, 2017 11:28 hrs UTC

തിരുവനന്തപുരം:മുഖ്യമന്ത്രി പ്രതിസന്ധി ഘട്ടങ്ങളില്‍ നല്‍കിയ പിന്തുണ തനിക്ക്‌ ആശ്വാസകരമായെന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസ്‌. കരുത്തുള്ളവര്‍ക്ക്‌ നേരെ മാത്രമേ കല്ലേറുണ്ടാകുവെന്നും, വീഴാതെ നില്‍ക്കുന്നതിനാലാണ്‌ തനിക്കെതിരെ വീണ്ടും വീണ്ടും കല്ലെറിയുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. തമിഴ്‌നാട്‌ രാജപാളയത്ത്‌ 50 ഏക്കര്‍ ഭൂമി ജേക്കബ്‌ തോമസ്‌ സ്വകാര്യ കമ്പനിയുടെ പേരില്‍ വാങ്ങിയെന്നും, ഇക്കാര്യം സര്‍ക്കാരിന്‌ നല്‍കിയ സ്വത്തുവിവരത്തില്‍ കാണിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.